ജലമണ്ഡലം
ഭൗമോപരിതലത്തിലെ സമുദ്രങ്ങള്‍, തടാകങ്ങള്‍,നദികള്‍ ഹിമാനികള്‍ എന്നിങ്ങനെയുള്ള ജല സ്രോതസ്സുകള്‍ ഉള്‍പ്പെടുന്നതാണ് 'ജലമണ്ഡലം'. അന്തരീക്ഷത്തില്‍ ബാഷ്പ്പാവസ്ഥയിലും ജലം നിലനില്‍ക്കുന്നുണ്ട്. ഭൂമിയുടെ ഇന്നത്തെ രീതിയിലുള്ള അന്തരീക്ഷം നിലനില്‍ക്കുന്നതില്‍ ജലമണ്ടലത്തിന് പ്രധാന പങ്കുണ്ട്. സമുദ്രങ്ങളാണ് ഇതില്‍ പ്രധാനം. ഭൂമി രൂപപ്പെടുമ്പോള്‍ അതിന് ഇന്നത്തെ ബുധന്റെ അന്തരീക്ഷത്തിന് സമാനമായ വളരെ കനം കുറഞ്ഞ ഹൈഡ്രജന്‍ -ഹീലിയം സംപുഷ്ടമായ അന്തരീക്ഷമേ ഉണ്ടായിരുന്നുള്ളു. പിന്നീട് ഹൈഡ്രജന്‍ ഹീലിയം എന്നീ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നും പുറന്തള്ളപ്പെട്ടു.
ഭൂമി തണുത്തുറയുന്ന സമയത്ത് പുറപ്പെടുവിച്ച വാതകങ്ങളും നീരാവിയുമാണ് ഇന്നത്തെ രൂപത്തിലുള്ള അന്തരീക്ഷമുണ്ടാകാന്‍ സഹായകമായത്. അഗ്നിപര്‍വ്വതങ്ങളിലൂടെയും വിവിധതരം വാതങ്ങളും നീരാവിയും അന്തരീക്ഷത്തിലേക്കെത്തി. നിരന്തരമായി പെയ്ത മഴയില്‍ ഭൂമി തണുത്തപ്പോള്‍ ഈ നീരാവി തണുത്തുഞ്ഞ് മഴയായി പെയ്തു. അന്തരീക്ഷത്തിലൂണ്ടാകുന്ന കാര്‍ബണ്‍ ഡയോക്സൈഡ് മഴ വെള്ളത്തില്‍ ലയിച്ചുചേരാന്‍ തുടങ്ങിയതോടെ അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി കുറയുകയും ചെയ്തു. ഇത് അന്തരീക്ഷത്തിലെ നീരാവി അതിവേഗത്തില്‍ തണുത്ത് മഴയായി പെയ്യാന്‍ സഹായകമായി. ഈ മഴ വെള്ളമാണ് ഭൗമോപരിതലത്തിലെ ഗര്‍ത്തങ്ങളില്‍ നിറഞ്ഞ് സമുദ്രങ്ങള്‍ രൂപപ്പെടാന്‍ കാരണമായത്.
4000 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ സമുദ്രങ്ങള്‍ ഉണ്ടായതെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ആദ്യ ജീവരൂപങ്ങള്‍ രൂപം കൊണ്ടത് സമുദ്രങ്ങളിലാണ്. എല്ലാം ഓക്സിജന്‍ ശ്വസിക്കാത്തവ. പിന്നീട് ഹരിത സസ്യങ്ങള്‍ ഉരുത്തിരിഞ്ഞു വന്നതോടെ കാര്‍ബണ്‍ ഡയോക്സൈഡിനെ അന്നജവും ഓക്സിനുമാക്കി മാറ്റുന്ന പ്രക്രിയ ആരംഭിച്ചു. ഭൂമിയുടെ അന്തരീക്ഷ ഘടനയില്‍ മറ്റു ഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമായ മാറ്റത്തിനു കാരണമായി. ഈ ഭൗമാന്തരീക്ഷമാണ് ഭൂമിയില്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിന് അടിസ്ഥാനം. ജലമണ്ഡലത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് സമുദ്രങ്ങളാണ്.

No comments:
Post a Comment