ഞാൻ തസ്മു തേവു. ഞാനും ഒരു ബ്ലോഗ് തുടങ്ങുന്നു. ബ്ലോഗിന്റെ പേരും സ്ഥിരം ബ്ലോഗ് അഡ്രസ്സും തീരുമാനിച്ചിട്ടില്ല. മാഗ്ഗദർശിയും ബ്ലോഗ് തുടങ്ങിത്തന്നതും സജിംസാർ. (വിശ്വമാനവികം ബ്ലോഗ്ഗർ ഇ.എ.സജിം തട്ടത്തുമല). അദ്ദേഹത്തിന് ഒരായിരം നന്ദി!
ബ്ലോഗ് തുടങ്ങിയ സ്ഥിതിയ്ക്ക് ഇനി എന്തെങ്കിലും എഴുതാതിരിക്കാൻ കഴിയില്ലല്ലോ. പക്ഷെ എഴുതണമെനു വിചാരിച്ചു തുടങ്ങിയപ്പോഴാണ് അതിനവശ്യമായ അക്ഷരം, അറിവ്, ഭാവന, ടൈപ്പിംഗ് തുടങ്ങിയവയെപ്പറ്റി ഓർത്തത്. ഇത് വല്ലതും ഉണ്ടോ? ഓ പിന്നെ! ഉള്ളതുകൊണ്ട് ഓണം പോലെ എന്നല്ലേ? തൽക്കാലം ഉള്ളതുകൊണ്ട് അങ്ങ് അഡ്ജസ്റ്റ് ചെയ്യാമെന്ന് വിചാരിക്കുന്നു.
എന്തായാലും മംഗ്ലീഷ് ടൈപ്പിംഗ് (യൂണിക്കോട്) സജിം സാറിന്റെ ശിക്ഷണത്തിൽ ഒരു വിധം പഠിച്ചു വരുന്നുണ്ട്. എഴുത്ത് എന്നത് അത്ര നിസ്സാരമല്ല എന്ന് അറിയാഞ്ഞിട്ടല്ല. ഒരു പരിശ്രമം. ഒരു ബുദ്ധിപരമായ ഒരു വ്യായാമം. അത്രയെങ്കിലുമായല്ലോ! സൈക്കിൾ പഠിക്കുമ്പോലെ ആദ്യമൊക്കെ അല്പം വീണെന്നൊക്കെയിരിക്കും. പിടിച്ചെഴുന്നേല്പിക്കാനും സൈക്കിൾ നൂത്ത് നിർത്താനും എല്ലാവരും സഹായിക്കണം.